
അടൂർ : കടമ്പനാട് ഗ്രാമ പഞ്ചായത്ത് മണ്ണടി പത്താംവാർഡിൽ ആന്റോ ആന്റണി എം.പി യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് മണ്ണടി ഭഗവതി ക്ഷേത്രത്തിന് മുൻപിൽ സ്ഥാപിച്ച ഹൈ മാസ്റ്റ് ലൈറ്റിന്റ ഉദ്ഘാടനം ആന്റോ ആന്റണി.എം.പി നിർവഹിച്ചു. വാർഡ് മെമ്പർ മാനപ്പള്ളിൽ ബി.മോഹൻകുമാർ, മണ്ണടി പരമേശ്വരൻ, മണ്ണടി ഭഗവതി ക്ഷേത്രം മേൽശാന്തി, ശിവദാസൻ പോറ്റി, ജി.മനോജ്, വൈഷ്ണവ് രാജീവ്, സലിംബാവ, ഉഷാകുമാരി, രമേശ് കുമാർ, മണ്ണടി അരവിന്ദ്, ഉണ്ണികൃഷ്ണൻ, മോഹനൻപിള്ള, മുരളി, മണ്ണടി മോഹൻ, സുരേഷ് കുഴുവേലി, അമ്പാടി രാധാകൃഷ്ണൻ, ബാബുരാജ്, രവീന്ദ്രൻ നായർ തുടങ്ങിയവർ സംസാരിച്ചു.