പത്തനംതിട്ട : ദേശീയ ഭക്ഷ്യഭദ്രത പദ്ധതിയിലുൾപ്പെട്ട മുൻഗണനാ (മഞ്ഞ എഎവൈ, പിങ്ക് പി.എച്ച്എച്ച്) വിഭാഗത്തിലുള്ള റേഷൻ കാർഡുകളിലുൾപ്പെട്ട എല്ലാ അംഗങ്ങളുടെയും ഇ.കെ.വൈസി അപ്‌ഡേഷന്റെ ഭാഗമായി ഇതുവരെ മസ്റ്ററിംഗ് നടത്താൻ കഴിയാത്ത അംഗങ്ങൾക്കായി ഇ.പി.ഒഎസ് മെഷീൻ, ഐറിസ് സ്‌കാനർ, ഫെയിസ് ആപ്പ് എന്നിവ വഴി അപ്‌ഡേഷൻ നടത്തുന്നതിനായി ഡിസംബർ രണ്ടു മുതൽ 15 വരെ കോഴഞ്ചേരി താലൂക്ക് സപ്ലൈ ഓഫീസിൽ ക്യാമ്പുകൾ നടത്തും. മസ്റ്ററിംഗ് ചെയ്തിട്ടില്ലാത്ത എല്ലാ അംഗങ്ങളും റേഷൻ കാർഡ്, ആധാർ കാർഡ്, ആധാറിൽ ലിങ്ക് ചെയ്തിട്ടുള്ള മൊബൈൽ ഫോൺ എന്നിവ സഹിതം താലൂക്ക് സപ്ലൈ ഓഫീസിലെത്തി മസ്റ്ററിംഗ് ചെയ്യണം.