പത്തനംതിട്ട : ഓൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ പത്തനംതിട്ട വനിതാ സബ് കമ്മിറ്റി നേതൃത്വത്തിൽ പത്തനംതിട്ട വൈ.എം.സി.എ ഹാളിൽ പഠനക്യാമ്പ് നടത്തി. സംസ്ഥാന വനിതാ സബ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. ലത ടി.തങ്കപ്പൻ ഉദ്‌ഘാടനം ചെയ്തു. അഡ്വ. എസ്. മനോജ് ക്ലാസ് നയിച്ചു.
ലോയേഴ്‌സ് യൂണിയൻ ജില്ലാ പ്രസിഡന്റ് അഡ്വ.ബി.കെ ബിജു, വനിതാ സാഹിതി സംസ്ഥാന കമ്മിറ്റിയംഗം ഡോ.ഉഷാ പുതുമന, അഡ്വ. എസ്.കാർത്തിക, അഡ്വ.ജൂലി മാത്യൂസ്, ദീപു പീതാംബരൻ, പി.എം സിനി, അഡ്വ. രേഖ ജയിൻ എന്നിവർ സംസാരിച്ചു.