തിരുവല്ല : പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഭരണഘടനയുടെ 75-ാം വാർഷിക ദിനം ആചരിച്ചു. "നമ്മുടെ ഭരണഘടന നമ്മുടെ അഭിമാനം" സെമിനാറും സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.വിജി നൈനാൻ സെമിനാർ ഉദ്ഘാടനം ചെയ്തു. ഇതോടനുബന്ധിച്ച് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ഭരണഘടനാ ശിൽപ്പിയായ ഡോ.ബി.ആർ.അംബേദ്കറുടെ ഛായാചിത്രം അനാച്ഛാദനം ചെയ്തു. വൈസ് പ്രസിഡന്റ് ബിനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പർമാരായ മറിയാമ്മ ഏബ്രഹാം, സോമൻ താമരച്ചാലിൽ, അനു സി.കെ, ചന്ദ്രലേഖ, അനീഷ് എം.ബി, വിശാഖ് വെൺപാല, ജിനു തോമ്പുംകുഴി, അരുന്ധതി അശോക്, സെക്രട്ടറി ലിബി സി.മാത്യൂസ് എന്നിവർ സംസാരിച്ചു.