bvvs
ഭാരതീയ വ്യാപാരി വ്യവസായി സംഘം നടത്തിയ കളക്ടറേറ്റ് ധർണ ജില്ലാ പ്രസിഡൻ്റ് പി.ബി. സതീഷ് ലാലു ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട: വാടകയുടെ ജി.എസ്.ടി വ്യാപാരികൾക്ക് ചുമത്തുന്നത് പിൻ വലിക്കുക, ജി.എസ്.ടി കൗൺസിൽ വ്യാപാരി പ്രാതിനിധ്യം ഉറപ്പാക്കുക, ചെറുകിട വ്യാപാര മേഘലയെ സംരക്ഷിക്കുക, ഓൺലൈൻ വ്യാപാരത്തിന് കടിഞ്ഞാണിടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഭാരതീയ വ്യാപാരി വ്യവസായി സംഘം(ബി.വി.വി.എസ്) കളക്ടറേറ്റ് ധർണ നടത്തി. ജില്ലാ പ്രസിഡന്റ് പി.ബി. സതീഷ് ലാലു ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി രാജേഷ് കുമാർ ജി പുല്ലാട് മുഖ്യ പ്രഭാഷണം നടത്തി. ട്രഷറർ രജനീഷ് ശങ്കർ, സെക്രട്ടറിമാരായ വിനോദ് കുമാർ, രാമചന്ദ്രൻ നായർ, കൃഷ്ണൻ കുട്ടി ഡി എന്നിവർ സംസാരിച്ചു.