 
കൊട്ടാരക്കര: പള്ളിക്കൽ സ്വദേശി ഹരീഷിനെ അകാരണമായി മർദ്ദിച്ച് നട്ടെല്ലു തകർത്ത പൊലീസ് ഉദ്യോഗസ്ഥൻ പ്രദീപിനെയും മറ്റ് കൂട്ടാളികളായ പൊലീസുകാരെയും സർവീസിൽ നിന്ന് പിരിച്ചുവിട്ട് ജയിലിലടക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി കൊട്ടാരക്കര മണ്ഡലം കമ്മിറ്റിയുടെയും ആർ.എസ്.എസിന്റെയും നേതൃത്വത്തിൽ കൊട്ടാരക്കര പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ബി.ജെ.പി സംസ്ഥാന സമിതി അംഗം സന്ദീപ് ജി.വാര്യർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അനീഷ് കിഴക്കേക്കര അദ്ധ്യക്ഷനായി. ആർ.എസ്.എസ് പുനലൂർ സംഘ ജില്ലാ കര്യവാഹ് ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം രാജേന്ദ്രൻപിള്ള, സംസ്ഥാന സമിതി അംഗം ചാലൂക്കോണം അജിത്, മണ്ഡലം ജനറൽ സെക്രട്ടറി അരുൺ കാടാംകുളം, മീഡിയാ സെൽ കൺവീനർ സുജിത് , ജില്ലാ സെക്രട്ടറി കെ.ആർ.രാധാകൃഷ്ണൻ, പുലമൺ ശ്രീരാജ് തുടങ്ങിയവർ സംസാരിച്ചു. പ്രതിഷേധ മാർച്ചിൽ സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു.