കൊട്ടാരക്കര. കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ കൊട്ടാരക്കര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി.എ കുടിശ്ശിക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ ട്രഷറിക്ക് മുന്നിൽ പ്രതിഷേധ സംഗമം നടത്തി. 40 മാസത്തെ ഡി.എ കുടിശിക ഉടൻ അനുവദിക്കുക, മെഡിസെപ് പദ്ധതിയിലെ അപാകതകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു നടത്തിയ പ്രതിഷേധ സംഗമം അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം എ. മുഹമ്മദ് കുഞ്ഞ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് എൻ. ഭരതൻ അദ്ധ്യക്ഷനായി. സെക്രട്ടറി. സി.ആർ.രാധാകൃഷ്ണപിള്ള, സംസ്ഥാന കൗൺസിലർ ആർ.ഗണേഷ്, ജില്ലാ വൈസ് പ്രസിഡന്റ് ആർ. മധു, എൻ. മദനമോഹനൻ, സൈമൺ കെ. എബ്രഹാം, പ്രദീപ് താമരക്കുടി, ബി. വിജയകുമാർ, യോഗീദാസ്, ജെ.ലീന, സി.നിർമ്മല, സി.ഗീതമ്മ, എൻ. റംലാബീവി, ഡി.രാഘവൻ, ഇ.രാജു, വി. മോഹനൻ, കോട്ടത്തല വിജയൻപിള്ള തുടങ്ങിയവർ സംസാരിച്ചു.