പരവൂർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടത്തിയ പ്രതിഷേധ സംഗമത്തിന്റെ ഭാഗമായി പരവൂർ സബ് ട്രഷറിക്ക് മുന്നിൽ നടത്തിയ യോഗം കെ.പി.സി.സി നിർവാഹക സമിതി അംഗം നെടുങ്ങോലം രഘു ഉദ്ഘാടനം ചെയ്തു. കൊഞ്ചിച്ചുവിള മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ജി. യശോധരൻ പിള്ള, എ. ഷുഹൈബ്, ആരീഫ, ആർ.എസ്. സുധീർ കുമാർ, ജി. ലതിക, ടി.ജി. പ്രതാപൻ, ദീപ സോമൻ, ശിവപ്രകാശ്, ഷാജി, ബി. ശ്രീകുമാർ, കനകദാസൻ പിള്ള, എം. സുരേഷ്‌കുമാർ, ഗിനിലാൽ, അശോക് കുമാർ പൊഴിക്കര, പരമേശ്വരൻ, കെ. രാമചന്ദ്രൻ, ജഹാംഗീർ, ഷൈലജ ദേവി, സുരേന്ദ്രൻ, പി. ജനാർദ്ദനൻ പിള്ള, സോമൻ കൂനയിൽ, സി. സജീവ്, എം.ആർ. രാജൻ, മോഹനൻ പിള്ള, സുധർമ്മ ദേവി, സി. പുരുഷോത്തമൻ, സി. സജീവ്, ആർ. പ്രദീപൻ തുടങ്ങിയവർ സംസാരിച്ചു.