കൊട്ടാരക്കര: ദുബായിൽ നടന്ന അന്തർദേശീയ സ്‌കൂൾ ഉച്ചകോടിയിൽ ബെസ്റ്റ് ഓൾ റൗണ്ടർ സ്‌കൂൾ പുരസ്കാരത്തിന് അർഹരായ കരിക്കം ഇന്റർ നാഷണൽ പബ്ലിക് സ്കൂളിനെ(കിപ്സ്) അനുമോദിക്കാൻ ചേർന്ന സമ്മേളനവും വിളംബര ഘോഷയാത്രയും ജില്ലാ പഞ്ചായത്തംഗം അഡ്വ.ബ്രിജേഷ് ഏബ്രഹാം
ഉദ്ഘാടനം ചെയ്തു. ചെയർമാൻ ഡോ.എബ്രഹാം കരിക്കം അദ്ധ്യക്ഷനായി.
കേരളപ്പിറവി ദിനാഘോഷം - കേരളീയം 2024 വൈ.എം.സി.എ മുൻ അഖിലേന്ത്യാ നിർവാഹക സമിതി അംഗം കെ.ഒ. രാജുക്കുട്ടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ടെലിവിഷൻ അവാർഡ് ജേതാവ്
നീലേശ്വരം സദാശിവൻ മുഖ്യപ്രഭാഷണം നടത്തി. ഡയറക്ടർ സൂസൻ ഏബ്രഹാം,പി.കെ. രാമചന്ദ്രൻ,സി.കെ. ജോൺ,ബാബു പൊന്നച്ചൻ ,ജോർജ് പണിക്കർ,നിഷ.വി.രാജൻ,ഷിബി ജോൺസൺ, കെ.ജി.മത്തായികുട്ടി, പി.ജോൺ,എം.തോമസ്
എന്നിവർ സംസാരിച്ചു.