t
ആശ്രാമം മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനാചരണം, സർദാർ വല്ലഭായി പട്ടേൽ, ഉമ്മൻ‌ചാണ്ടി ജന്മദിനാഘോഷം എന്നിവ കെ.പി.സി.സി സെക്രട്ടറി സൂരജ്‌ രവി ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: ആശ്രാമം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനാചരണം, സർദാർ വല്ലഭായി പട്ടേൽ, ഉമ്മൻ‌ചാണ്ടി ജന്മദിനാഘോഷം എന്നിവ സംഘടിപ്പിച്ചു. കെ.പി.സി.സി സെക്രട്ടറി സൂരജ്‌ രവി ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജി.കെ. പിള്ള അദ്ധ്യക്ഷത വഹിച്ചു. മോഹൻ ബോസ്, ബോബൻ, ഉല്ലാസ് കടപ്പാക്കട, ആശ്രാമം സജീവ്, എം. താജഹാൻ, കെ.കെ. അശോകൻ, വിജയൻപിള്ള, ശ്രീനി, വിനോദ്കുമാർ, റാണി, രമേശ്‌, അർജുൻ തുടങ്ങിയവർ സംസാരിച്ചു.