haritha-
തൊടിയൂർ പഞ്ചായത്ത് ഹരിത കർമ്മ സേന കരുനാഗപ്പള്ളി റെയിൽവേ സ്‌റ്റേഷൻ ശുചീകരിക്കുന്ന പ്രവർത്തനം പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദുവിജയകുമാർ ഉദ്ഘാടനം ചെയ്യുന്നു

തൊടിയൂർ: പൊതുസ്ഥലങ്ങൾ മാലിന്യമുക്തമാക്കുന്നതിന്റെ ഭാഗമായി തൊടിയൂർ ഗ്രാമപഞ്ചായത്തിലെ ഹരിതകർമ്മ സേനാംഗങ്ങൾ കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനും പരിസരവും ശുചീകരിച്ചു. കേരളപ്പിറവി ദിനത്തിൽ കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനിൽ നടന്ന ചടങ്ങ് തൊടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു വിജയകുമാർ ഉദ്ഘാടനം ചെയ്തു. റെയിൽവേ സ്റ്റേഷൻ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി ചെടികളും ചെടിച്ചട്ടികളും നൽകി. യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തൊടിയൂർ വിജയൻ അദ്ധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ നജീബ് മണ്ണേൽ, സുജാത,കുടുംബശ്രീ ചെയർപേഴ്‌സൺ കല, ഹെൽത്ത് ഇൻസ്‌പെക്ടർ അജയകുമാർ, സ്റ്റേഷൻ മാസ്റ്റർ അരുൺ, റെയിൽവേ ആക്ഷൻ കൗൺസിൽ സെക്രട്ടറി കെ.കെ.രവി,ഗ്രാമപഞ്ചായത്ത് സെക്രട്ടറി സി.ഡെമാസ്റ്റൻ, കോ-ഒാർഡിനേറ്റർ ശ്യാമ എന്നിവർ പങ്കെടുത്തു. പഞ്ചായത്തിലെ എല്ലാ പൊതുസ്ഥലങ്ങളും ഹരിതകർമ്മസേനയുടെ നേതൃത്വത്തിൽ പൊതുജന പങ്കാളിത്തതോടെ ശുചീകരിക്കുമെന്ന് പ്രസിഡന്റ് ബിന്ദു വിജയകുമാർ, സെക്രട്ടറി സി. ഡെമാസ്റ്റൻ എന്നിവർ അറിയിച്ചു.