ഓടനാവട്ടം: പൂയപ്പള്ളി ഗ്രാമപഞ്ചായത്തിൽ കേരളപ്പിറവിദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. മാലിന്യ മുക്തം നവകേരളം പദ്ധതി പ്രവർത്തനങ്ങളുടെ ഭാഗമായി ഹരിത സ്ഥാപനങ്ങളുടെയും ഹരിത വിദ്യാലയങ്ങളുടെയും പ്രഖ്യാപനവും സർട്ടിഫിക്കറ്റ് വിതരണോദ്ഘാടനവും പഞ്ചായത്ത് പ്രസിഡന്റ് എസ്. മായ നിർവഹിച്ചു. വൈസ് പ്രസിഡന്റ് ആർ. ഉദയൻ അദ്ധ്യക്ഷനായി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, പഞ്ചായത്ത് സെക്രട്ടറി, കുടുംബശ്രീ ചെയർപേഴ്സൺ തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്ത് ഉദ്യോഗസ്ഥർ, വിവിധ സ്ഥാപന മേധാവികൾ, സ്കൂൾ ഭാരവാഹികൾ, ഹരിത കർമ സേനാ അംഗങ്ങൾ, കുടുംബ ശ്രീ ഭാരവാഹികൾ, ശുചിത്വ മിഷൻ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.