ഓയൂർ :വെളിനല്ലൂർ ഗ്രാമ പഞ്ചായത്തിൽ മാലിന്യമുക്ത നവ കേരളം ജനകീയ ക്യാമ്പയിൻ പ്രവർത്തനത്തിന്റെ ഭാഗമായി ഹരിത സ്ഥാപനതല പ്രഖ്യാപനവും സർട്ടിഫിക്കറ്റ് വിതരണവും കരിങ്ങന്നൂരിൽ നടന്നു. വെളിനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.അൻസർ സർട്ടിഫിക്കറ്റ് വിതരണവും ഹരിത പ്രഖ്യാപനവും നടത്തി. വൈസ് പ്രസിഡന്റ് ജെ.റീന അദ്ധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് സെക്രട്ടറി വി. എസ്.വിമല ചന്ദ്രൻ സ്വാഗതം പറഞ്ഞു. യോഗത്തിൽ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ ബി. ബിജു ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.ലിജി, കെ.വിശാഖ്, ടി.കെ.ജ്യോതിദാസ്,ജസീന ജമീൽ സി.ഡി.എസ് വൈസ് ചെയർപേഴ്സൺ അജിത, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ പി.ആനന്ദൻ ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സിന്ധു,സ്കൂൾ എച്ച്.എം ശ്രീകല പി.ടി .എ പ്രസിഡന്റ് അഡ്വ. നെസിൻ ശ്രീകുമാർ എന്നിവർ പങ്കെടുത്തു. യോഗത്തിൽ വച്ച് ഗ്രേഡ് നേടിയ ഹരിത സ്ഥാപനങ്ങൾക്കുള്ള സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.