ekn
ദിവാലിയോടൊപ്പം മൈഭാരത് പദ്ധതിയുടെ ഉദ്ഘാടനം എഴുകോൺ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ബിജു ഏബ്രഹാം നിർവഹിക്കുന്നു.

എഴുകോൺ : കേന്ദ്ര യുവജനകാര്യ മന്ത്രാലയം, നാഷണൽ സർവീസ് സ്കീം, നെഹ്റു യുവകേന്ദ്രം എന്നിവ സംയുക്തമായി ദേശീയ തലത്തിൽ നടത്തുന്ന ദിവാലിയോടൊപ്പം മൈഭാരത് പദ്ധതിയുടെ ഉദ്ഘാടനം എഴുകോൺ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ബിജു ഏബ്രഹാം നിർവഹിച്ചു. നാഷണൽ സർവീസ് സ്കീം ജില്ലാ കോർഡിനേറ്റർ പി.എ.സജിമോൻ അദ്ധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.സുഹർബാൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആർ.വിജയ പ്രകാശ്,രഞ്ജിനി അജയൻ, മഞ്ജു ജോബ്, കെ. ആർ. ഉല്ലാസ് , പഞ്ചായത്ത് അസി.സെക്രട്ടറി ജി.ശങ്കരൻകുട്ടി, നാഷണൽ സർവീസ് സ്കീം പ്രോഗ്രാം ഓഫീസർ എം. മധു, വ്യാപാര വ്യവസായി ഭാരവാഹികളായ ബൈജു ,ബാബു ,ബിനു അദ്ധ്യാപകരായ രജിത്ത്,ബിന്ദു, അശ്വതി എന്നിവർ നേതൃത്വം നൽകി.

ജില്ലയിലെ ആശുപത്രികളിൽ വേണ്ട സഹായം ചെയ്യുന്നതിനും പൊലീസ് ഡിപ്പാർട്ട്മെന്റുമായി സഹകരിച്ച് റോഡ് ട്രാഫിക് സുരക്ഷ ഒരുക്കുന്നതിനും എഴുകോൺ, പേരൂർ, സിനിമാപറമ്പ്, വെസ്റ്റ് കല്ലട തുടങ്ങിയ സ്ഥലങ്ങളിലെ വി.എച്ച്. എസ് വിഭാഗത്തിലെ എൻ.എസ്.എസ് യൂണിറ്റുകൾ നേതൃത്വം നൽകുമെന്ന് ജില്ല നോഡൽ ഓഫീസർ പി.എ.സജിമോൻ അറിയിച്ചു.