 
കൊല്ലം: കേരളപ്പിറവി ദിനാഘോഷത്തോടനുബന്ധിച്ച് നീരാവിൽ എസ്.എൻ.ഡി.പി.വൈ എച്ച്.എസ്.എസിൽ നവോത്ഥാന നായകരുടെ ചരിത്ര ചിത്ര പ്രദർശനം സംഘടിപ്പിച്ചു. ചരിത്രാദ്ധ്യാപകൻ പി. രാജാബിനുവിന്റെ മേൽനോട്ടത്തിൽ പഠനാനുബന്ധ പ്രവർത്തനത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ തയ്യാറാക്കിയ 51 ആധുനിക കേരള ശില്പികളുടെ ചരിത്രമാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയത്. വിവിധ കലാപരിപാടികൾ, മലയാളി മങ്ക മത്സരം, ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു. ആഘോഷവും ചിത്രപ്രദർശനവും പ്രിൻസിപ്പൽ എസ്. ദീപ്തി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എം. ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ജെ. മായ, അദ്ധ്യാപകൻ പി. രാജാബിനു, സ്റ്റാഫ് സെക്രട്ടറി മനോജ് എന്നിവർ സംസാരിച്ചു. വിദ്യാർത്ഥി പ്രതിനിധി ഭദ്ര ജി.പിള്ള സ്വാഗതം പറഞ്ഞു. മത്സരവിജയികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.