കൊല്ലം: സംബോധ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ആശ്രാമം ശ്രീനാരായണ സാംസ്കാരിക സമുച്ചയത്തിൽ നടക്കുന്ന 'വ്യാസ പ്രസാദം- 24' ഗീതാപ്രഭാഷണ പരമ്പരയോടനുബന്ധിച്ച് ഇന്ന് ബംഗളൂരു സംസ്കൃതി കലാക്ഷേത്രത്തിൽ നിന്നുള്ള അക്ഷയ രാധാകൃഷണന്റെ ഭരതനാട്യവും നാളെ രാത്രി 7.30ന് വീണ വിദ്വാൻ അനന്തപദ്മനാഭന്റെ വീണാവാദനവും നടക്കും. സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതിയുടെ 41 ദിവസം നീണ്ടുനിൽക്കുന്ന ഗീതാജ്ഞാനയജ്ഞം 23 ന് അവസാനിക്കും. വേദാന്തം, യോഗ, ആയുർവേദം, സംസ്കൃതം, അർത്ഥശാസ്ത്രം എന്നിവയെ അധികരിച്ചുള്ള പരിപാടികളും യജ്ഞവുമായി ബന്ധപ്പെട്ട് നടക്കുന്നുണ്ട്.