cccc
കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ പൂയപ്പള്ളി മണ്ഡലം കമ്മിറ്റി സബ് ട്രഷറി പടിക്കൽ നടത്തിയ സമരം സംസ്ഥാന കമ്മിറ്റിയംഗം പെരുമ്പുഴ ഗോപിനാഥൻ പിള്ള ഉദ്ഘാടനം ചെയ്യുന്നു

ഓടനാവട്ടം: കേരളസ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് അസോസിയേഷൻ പൂയപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പൂയപ്പള്ളി സബ് ട്രഷറി പടിക്കൽ പ്രതിഷേധ സംഗമം നടത്തി. പെൻഷൻകാരോടുള്ള സർക്കാരിന്റെ അവഗണയ്ക്കും നാല്പതു മാസത്തെ ക്ഷാമാശ്വാസ കുടിശിക നൽകാത്തതിലുമാണ്

സമരം സംഘടിപ്പിച്ചത്. സംസ്ഥാന കമ്മിറ്റി അംഗം പെരുമ്പുഴ ഗോപിനാഥൻ പിള്ള സമരം ഉദ്ഘാടനം ചെയ്തു. പൂയപ്പള്ളി മണ്ഡലം പ്രസിഡന്റ്‌ സി.വൈ.റോയ്

നേതൃത്വം നൽകി. കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ കെ. ബിനോയ്,

യു.ഡി.എഫ് ചെയർമാൻ പ്രസന്നകുമാർ, ഗോപി പൂയപ്പള്ളി, വൈ. ബേബി എന്നിവർ

സംസാരിച്ചു.