 
കുളത്തൂപ്പുഴ : കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ മടത്തറ വേളിയൻകാല കുന്നിൽ നിന്ന് ഉഗ്ര ശബ്ദത്തോടെ കല്ലും, മണ്ണും, ഏക്കലും, കടപുഴകിയ ചെറു മരങ്ങളും ഉൾപ്പെടെ ഒഴുകിയെത്തി.
ഉരുൾ പൊട്ടലിന് സമാനമായ ദുരന്തം രാത്രി 1 മണിയോടെയായിരുന്നു. മലയോര ഹൈവേ പൂർണമായും മണ്ണും കല്ലും, ഏക്കലും നിറഞ്ഞത് കാരണം ഭാഗീകമായ ഗതാഗത തടസപ്പെട്ടു. മേലേമുക്ക് മുതൽ വെങ്കോല്ല വരെ ചെളിയും മണ്ണും പാറയും ഒഴുകിയെത്തിയത് മലമുകളിൽ താമസിക്കുന്നവരെ പരിഭ്രാന്തിയിലാക്കി. മലയോര ഹൈവേയുടെ ഭാഗമായി നിർമ്മിച്ച ഓട പൂർണമായും അടഞ്ഞു കിടന്നത് കാരണം കുന്നിൽ ചരിവിൽ നിന്ന് ഒഴുകിയെത്തിയ വെള്ളം ഒഴുകി പോകാൻ വഴിയുണ്ടായിരുന്നില്ല. ബന്ധപ്പെട്ട അധികാരികൾ അടിയന്തരമായി ഈ പ്രദേശം പരിശോധിച്ച് ജനങ്ങളുടെ ഭീതി അകറ്റണം എന്നാണ് പ്രദേശവാസികളുടെ ആവശ്യം.
ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്ന വേളിയാൻകാല കുന്നിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണം.
കുളത്തുപ്പുഴ റേഞ്ച് ഫോറസ്റ്റ് ഓഫീസർ അരുൺരാജേന്ദ്രൻ
വെങ്കോല്ല സെക്ഷൻ ഫോറസ്റ്റ് ഓഫീസർ അജിത്ത് കുമാർ
പെരിങ്ങമ്മല പഞ്ചായത്ത് അംഗം ജയസിംഗ്