 
പുത്തൂർ :പവിത്രേശ്വരം വിലേജ് ഓഫീസിന് സമീപമുള്ള മതിൽ ഇടിഞ്ഞ് വീണ് ഒരാൾക്ക് പരിക്ക്. ഇന്നലെ സന്ധ്യയോടെ ഉണ്ടായ മഴയിൽ വിലേജ് ഓഫീസ് സ്ഥിതി ചെയ്യുന്ന കോബൗണ്ടിൽ കിഴക്കേ മതിലിന്റെ ഭാഗം ഇടിഞ്ഞ് വീണ് മതിലിന് സമീപം ഇരിക്കുകയായിരുന്ന പവിത്രേശ്വരം ശ്രീപത്മത്തിൻ രാജേഷിന് പരിക്കേറ്റു. കൈയ്ക്ക് പരിക്കേറ്റ രാജേഷിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കൊല്ലത്തെ സ്വകാര്യ അശുപത്രിയിലേക്ക് മാറ്റി