 
ഓച്ചിറ: മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച ജനകീയ ബോധവത്കരണ പരിപാടി വരയരങ്ങ് ശ്രദ്ധേയമായി. വിവിധ സന്നദ്ധസംഘടനകളും വിദ്യാർത്ഥികളും പ്രദേശവാസികളും ചേർന്ന് മാലിന്യ പരിപാലന സന്ദേശങ്ങൾ വരച്ചുകൊണ്ട് പരിപാടിക്ക് തുടക്കമായി. ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ഗീതാകുമാരി വരയരങ്ങ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.അനിരുദ്ധൻ അദ്ധ്യക്ഷനായി. ഓച്ചിറ ടൗണിൽ നടന്ന ജനകീയ പങ്കാളിത്ത പരിപാടിയിൽ ശുചിത്വ ബോധവത്കരണ ക്ലാസ് ശുചിത്വ മിഷൻ ആർ.പി.എൽ ഷൈലജ നയിച്ചു. ചടങ്ങിന്റെ ഭാഗമായി വിവിധ കലാപരിപാടികൾ അരങ്ങേറി. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷേർളി ശ്രീകുമാർ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രാജീവ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സുധീർ കാരിക്കൽ, സുനിത അശോക്, നിഷ അജയകുമാർ, തുളസീധരൻ, ശ്രീലത, ദീപ്തി രവീന്ദ്രൻ, ഓച്ചിറ പഞ്ചായത്ത് അംഗം എ.അജ്മൽ, തൊടിയൂർ പഞ്ചായത്തംഗം ബിന്ദു രാമചന്ദ്രൻ, മറ്റ് ജനപ്രതിനിധികൾ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സക്കീർ ഹുസൈൻ , ഓച്ചിറ ഹെൽത്ത് സൂപ്പർവൈസർ പ്രദീപ് വാര്യത്ത്, സാക്ഷരത പ്രേരക്‌മാർ,മഹിളാ പ്രധാൻ ഏജന്റുമാർ, ആശ പ്രവർത്തകർ, തുല്യത പഠിതാക്കൾ, ഹരിതകർമ്മ സേനാ അംഗങ്ങൾ , ആർ.ജി.എസ്.എ ബ്ലോക്ക് കോർഡിനേറ്റർ, തീമാറ്റിക് എക്സ്പ്പർട്ട്, ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുൽഫിയ ഷെറിൻ സ്വാഗതവും ബ്ലോക്ക് പഞ്ചായത്ത് ജനറൽ എക്സ്റ്റൻഷൻ ഓഫീസർ ഷൈനി ബീഗം നന്ദിയും പറഞ്ഞു.