xp
തഴവ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനാചരണ പരിപാടി ഡി.സി.സി അംഗം അഡ്വ.എം.എ ആസാദ് ഉദ്ഘാടനം ചെയ്യുന്നു

തഴവ:തഴവ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനാചരണവും സർദാർ വല്ലഭായി പട്ടേൽ ജന്മദിനാഘോഷവും ഡി.സി.സി മെമ്പർ അഡ്വ.എം.എ.ആസാദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് തഴവ ബിജു അദ്ധ്യക്ഷനായി. കെ.എസ്. എസ്. പി. എ ജില്ലാ പ്രസിഡന്റ് എ. എ. റഷീദ്, മുൻ മണ്ഡലം പ്രസിഡന്റ് ചക്കാലത്തറ മണിലാൽ, മൈനോറിറ്റി കോൺഗ്രസ് നിയോജകമണ്ഡലം ചെയർമാൻ സലീം ചിറ്റുമൂല, കെ.എസ്. യു ജില്ലാ ജനറൽ സെക്രട്ടറി ജയ്സൺ തഴവ, ബ്ലോക്ക് ഭാരവാഹികളായ അഡ്വ.പി .ബാബുരാജ്, കേശവപിള്ള,മണികണ്ഠൻ,പഞ്ചായത്ത് അംഗങ്ങളായ ത്രദീപ്കുമാർ, മിനി മണികണ്ഠൻ,നിസാ തൈക്കൂട്ടത്തിൽ, വത്സല, മണ്ഡലം ഭാരവാഹികളായ ഇസ്മയിൽ തടത്തിൽ, സ്വദേശൻ,എം.സി.വിജയകുമാർ, സരോജൻ പിള്ള,അനിൽ വാഴപ്പള്ളി ,ശശി വൈഷ്ണവും അനി തെങ്ങുവെച്ചന്റെയ്യത്തു,ഷീബ ബിനു അനിൽ പവർ, അനിൽ കുറ്റിവട്ട,ഷാജി സോപാനം, രവീന്ദ്രൻ പിള്ള കോവൂരരയ്യത്ത്, ശങ്കരപ്പിള്ള,രുഗ്മിണിയമ്മ,ബീന,സാമില,ബീഗം ജസീന , സജിത ബാബു എന്നിവർ അനുസ്മരണം നടത്തി. വാർഡ് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ അതത് വാർഡുകളിലെ പ്രധാന കേന്ദ്രങ്ങളിലും അനുസ്മരണ ചടങ്ങുകൾ സംഘടിപ്പിച്ചിരുന്നു.