എഴുകോൺ : കരീപ്ര ഗ്രാമപഞ്ചായത്തും ആയുർവേദ ഡിസ്പെൻസറിയും നാഷണൽ ആയുഷ് മിഷനും ചേർന്ന് ഒൻപതാമത് ദേശീയ ആയുർവേദ ദിനാചരണവും ആയുർ രുചി ഫെസ്റ്റും നടത്തി. കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. അഭിലാഷ് ഉദ്ഘാടനം ചെയ്തു. കരീപ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.എസ്.സുവിധ അദ്ധ്യക്ഷയായി. ഡോ.ധന്യ. ആർ.ദേവ് ക്ലാസ് നയിച്ചു. സന്ധ്യാഭാഗി, വൈ.റോയി ,സി.ജി.തിലകൻ,സുനിതകുമാരി, ഉഷ, ഷീജ, എം.ഐ.റെയ്ച്ചൽ, കെ.ഗീതാമണി, എച്ച്.എം.സി അംഗം
കെ.ജി.ഗോപിനാഥൻ ഉണ്ണിത്താൻ, സി.ഡി.എസ് ചെയർപേഴ്സൺ മിനി,ആയുർ മിത്ര വയോജന ക്ലബ് പ്രസിഡന്റ് എൻ. ദിവാകരൻ തുടങ്ങിയവർ സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. ഉദയകുമാർ സ്വാഗതവും ഫാർമസിസ്റ്റ് എം.ഷിബി നന്ദിയും പറഞ്ഞു. ആയുർ രുചി ഫെസ്റ്റിൽ ബിന്ദു ഹരികുമാർ ഒന്നാം സ്ഥാനവും ബിന്ദു മോൾ രണ്ടാം സ്ഥാനവും അശ്വതി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഫാർമസിസ്റ്റ് അസോസിയേഷൻ ഡിസ്പെൻസറിയ്ക്ക് ഔഷധ സസ്യങ്ങൾ നൽകി.