sudhakaranan-
സി. എസ്. സുബ്രഹ്മണ്യൻ പോറ്റി സ്മാരക പ്രഭാഷണവും അവർഡ് സമർപ്പണ സമ്മേളനവും മുൻ മന്ത്രി ജി.സുധാകരൻ ഉദ്ഘാടനം ചെയ്യുന്നു

തൊടിയൂർ: സി. എസ്.സുബ്രഹ്മണ്യൻ പോറ്റി സ്മാരക ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സി.എസ്.സ്മാരക പ്രഭാഷണവും അവാർഡ് സമർപ്പണ സമ്മേളനവും മുൻ മന്ത്രി ജി.സുധാകരൻ ഉദ്ഘാടനം ചെയ്തു.പ്രഥമ സി.എസ്.സുബ്രഹ്മണ്യൻ പോറ്റി സ്മാരക സാഹിത്യ അവാർഡ് നിഷ അനിൽ കുമാറിന് സി.ആർ.മഹേഷ് എം.എൽ.എ സമ്മാനിച്ചു. നഗരസഭ ചെയർമാൻ കോട്ടയിൽ രാജു പ്രശസ്തിപത്ര സമർപ്പണം നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വിജയകുമാർ മുഖ്യ പ്രഭാഷണം നടത്തി .ഗ്രന്ഥശാലാ പ്രസിഡന്റ് അഡ്വ.എൻ.രാജൻ പിള്ള അദ്ധ്യക്ഷനായി.ഇടക്കുളങ്ങര ഗോപൻ പ്രശസ്തിപത്രം വായിച്ചു. എസ്.ശിവകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.പുരസ്കാരത്തിനർഹമായ നിഷാഅനിൽ കുമാറിന്റെ 'അവധൂതരുടെ അടയാളങ്ങൾ' എന്ന പുസ്തകം ഡോ. സി. ഉണ്ണികൃഷ്ണൻ പരിചയപ്പെടുത്തി. എ.ഷാജഹാൻ, പ്രൊഫ.ആർ.അരുൺകുമാർ, റെജി പ്രഭാകരൻ, എ.സജീവ്, എൻ.എസ്.അജയകുമാർ, എം.ടി.ഹരികുമാർ, സജിത ബി.നായർ എന്നിവർ സംസാരിച്ചു.