 
കരുനാഗപ്പള്ളി: സംസ്കാര സംദായിനി വായനശാല വള്ളിക്കാവ് കേരളപ്പിറവി ദിനാഘോഷത്തിന്റെ ഭാഗമായി വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ കേരളത്തിലെ സ്ത്രീ മുന്നേറ്റങ്ങൾ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് എസ്.നീന സെമിനാർ ഉദ്ഘാടനം ചെയ്തു. റിട്ട. ഹെഡ്മിസ്ട്രസ് ജി.സുജാതവിഷയം അവതരിപ്പിച്ചു. ബി.ജയശ്രീ മോഡറേറ്ററായി. വനിതാവേദി പ്രസിഡന്റ് എസ്.ശശികല അദ്ധ്യക്ഷയായി. സെക്രട്ടറി എസ്.സേതു സ്വാഗതവും സോണി നന്ദിയും പറഞ്ഞു.