 
കരുനാഗപ്പള്ളി: കെ.എസ്.എസ്.പി.എ കരുനാഗപ്പള്ളി സബ് ട്രഷറിക്ക് മുന്നിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. സർവീസ് പെൻഷൻകാർക്കും കുടുംബപെൻഷൻകാർക്കും 7 ഗഡു ക്ഷാമാശ്വാസം കുടിശ്ശികയുള്ളപ്പോൾ അതിൽ ഒരു ഗഡു മാത്രം അനുവദിച്ച സർക്കാർ ഉത്തരവ് പിൻവലിക്കുക, ക്ഷാമാശ്വാസ കുടിശ്ശികകളും പെൻഷൻ പരിഷ്ക്കരണ കുടിശ്ശികകളും അടിയന്തരമായി അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം സംഘടിപ്പിച്ചത്. കെ.എസ്.എസ്.പി.എ സംസ്ഥാന വൈസ് പ്രസിഡന്റ് ഡി.ചിദംബരൻ സമരം ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് സി.ഗോപിനാഥപണിക്കർ അദ്ധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് എ.എ.റഷീദ് മുഖ്യപ്രഭാഷണം നടത്തി. ഇ.അബ്ദുൽ സലാം, അഡ്വ.എസ്.ഗോപാലകൃഷ്ണപിള്ള, ജി.സുന്ദരേശൻ, കെ.ഷാജഹാൻ, എ.നസീൻബീവി, എച്ച്.മാരിയത്ത് ബീവി, ആർ.രാജശേഖരൻപിള്ള തുടങ്ങിയവർ സംസാരിച്ചു.