 
ചവറ : ചവറ വെസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ഇന്ദിരാ ഗാന്ധി രക്തസാക്ഷിത്വ അനുസ്മരണം നല്ലേഴുത്ത് ജംഗ്‌ഷനിൽ നടന്നു. അനുസ്മരണ സമ്മേളനം ഡി.സി.സി ജനറൽ സെക്രട്ടറി ചക്കിനാൽ സനൽകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.ആർ.ജയപ്രകാശ് അദ്ധ്യക്ഷനായി. അഡ്വ.സുരേഷ് കുമാർ, ചവറ ഗോപകുമാർ, ചവറ ഹരീഷ് കുമാർ, ചിത്രാലയം രാമചന്ദ്രൻ, സെബാസ്റ്റ്യൻ അംബ്രോസ്, കിഷോർ അമ്പിലാക്കര, റോസ് ആനന്ദ്, അജയൻ ഗാന്ധിത്തറ, മണിയൻ പിള്ള, ആർ.ജിജി, ബാബു പിള്ള, വിജി രാജീവ്. ലിജിൻ പ്രകാശ്, വിക്രമൻ, മോഹൻ നിഖിലം, രാജേന്ദ്രൻ, രത്നകുമാർ,സഞ്ജയ്, ഇമ്മാനുവൽ നെപ്പോളിയൻ, സജീവൻ,ശ്രീരാജ്, രാജീവൻ, തമ്പുരാൻ, ഇടത്തുരുത്തു വിജയൻ. സരള, ശംഭു വേണുഗോപാൽ, തങ്കച്ചി, രാജേന്ദ്രൻ പിള്ള തുടങ്ങിയവർ സംസാരിച്ചു.