ഓയൂർ: ഗുരുധർമ്മ പ്രചാരണ സഭ കൊല്ലം ജില്ലാ കമ്മിറ്റിയുടെയും മാതൃസഭ, യുവജനസഭ എന്നിവയുടെയും സംയുക്താഭിമുഖ്യത്തിൽ ഇന്നു വൈകിട്ട് മൂന്നിന് കൊല്ലം രാമസ്വാമി മഠത്തിൽ മെമ്പർഷിപ്പ് ക്യാമ്പ് നടക്കും. മഠം സെക്രട്ടറി ധർമ്മവ്രത സ്വാമിയിൽ നിന്നു.കേരളകൗമുദി റസിഡന്റ് എഡിറ്ററും കൊല്ലം കൊല്ലം യൂണിറ്റ് ചീഫുമായ.എസ്. രാധാകൃഷ്ണൻ ആദ്യ മെമ്പർഷിപ്പ് ഏറ്റുവാങ്ങി ഉദ്ഘാടനം നിർവഹിക്കും. ജില്ലയിൽ നിന്ന് 10,000 അംഗങ്ങളെ ചേർക്കാനാണ് തീരുമാനം. ജില്ലാ പ്രസിഡന്റ്, എം.എസ്. മണിലാൽ അദ്ധ്യക്ഷത വഹിക്കും. വർക്കല ശിവഗിരി മഠം ജോയിന്റ് രജിസ്ട്രാർ പുത്തൂർ ശോഭനൻ മുഖ്യപ്രഭാഷണം നടത്തും. അഡ്വ. സുഗതൻ, കെ. ശശിധരൻ, ബിജു വരുൺ, വെഞ്ചേമ്പ് മോഹൻദാസ്, മാതൃസഭ ജില്ലാ പ്രസിഡന്റ് മൃദുല കുമാരി, സെക്രട്ടറി സുഷമ്മ പ്രസന്നൻ, യുവജന സഭ പ്രസിഡന്റ്. മഹേന്ദ്രൻ എന്നിവർ സംസാരിക്കും. ജില്ലാ സെക്രട്ടറി പന്മന സുന്ദരേശൻ സ്വാഗതവും ട്രഷറർ ഓയൂർ സുരേഷ് നന്ദിയും പറയും.