 
തേവന്നൂർ: ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ പഴയകാല കാർഷികോപകരണങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചു. ചങ്ങഴി , മത്ത് , മുളനാഴി , അടപ്പലക, പറ, കൊയ്ത്തിരുമ്പ് തുടങ്ങിയ ഉപകരണങ്ങൾ പ്രദർശിപ്പിച്ചു. പ്രഥമാദ്ധ്യാപകൻ ഡി.കെ .ഷിബു ഉദ്ഘാടനം നിർവഹിച്ചു. വിദ്യാരംഗം കൺവീനർ ദീപ, അദ്ധ്യാപകരായ മോളി, സിമി , പ്രീത എന്നിവർ പങ്കെടുത്തു.