ഓച്ചിറ: യുവാക്കളെ ആക്രമിച്ച് മാരകമായി പരിക്കേൽപ്പിച്ച പ്രതി പൊലീസ് പിടിയിലായി. വലിയകുളങ്ങര മഞ്ഞാടിമുക്കിൽ നാണുഭവനത്തിൽ രാജു മകൻ രാഹുൽരാജ് (19) ആണ് ഓച്ചിറ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി വലിയകുളങ്ങരയിൽ രണ്ട് യുവാക്കളെ പൊട്ടിയ ബിയർകുപ്പി കൊണ്ട് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചെന്നതാണ് കേസ്. ഓച്ചിറ 28-ാം ഓണമഹോത്സവത്തിനോടനുബന്ധിച്ച് കാളകെട്ട് സമിതിയിൽ പ്രതിയെ ഉൾപ്പെടുത്തിയില്ലെന്ന വിരോധത്താലാണ് ആക്രമണം നടത്തിയത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ വലിയകുളങ്ങര സ്വദേശി അഭിരാജും ആക്രമണം തടയാൻ ശ്രമിച്ച സുഹൃത്ത് വിവേകും ആശുപത്രിയിൽ ചികിത്സയിലാണ്. ഓച്ചിറ പൊലീസ് ഇൻസ്പെക്ടർ സുജാതൻപിള്ളയുടെ നേതൃത്വത്തിൽ എസ്.ഐ നിയാസ്, എസ്.സി.പി.ഒമാരായ അനു, പ്രേംസൺ, കനീഷ്, മോഹൻലാൽ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.