 
കൊല്ലം: പൊതു വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച സ്കൂൾ പാചക തൊഴിലാളികളുടെ ജില്ലാതല പാചക മത്സരം കൊല്ലം സെന്റ് ജോസഫ് കോൺവെന്റ് എൽ.പി.എസിൽ കൊല്ലം കോർപ്പറേഷൻ വിദ്യാഭ്യാസ കായിക സ്ഥിരം സമിതി അദ്ധ്യക്ഷ എസ്. സവിതാദേവി ഉദ്ഘാടനം ചെയ്തു. അക്കൗണ്ട്സ് ഓഫീസർ വി. സനൽ കുമാർ അദ്ധ്യക്ഷനായി. പൊതുവിദ്യാദ്യാസ അഡീഷണൽ ഡയറക്ടർ ആർ.എസ്. ഷിബു മുഖ്യ പ്രഭാഷണം നടത്തി. ഭക്ഷ്യസുരക്ഷയെ സംബന്ധിച്ച് ഫുഡ് സേഫ്ടി ഓഫീസർ അനീഷ്യ ക്ലാസെടുത്തു. കൊല്ലം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ആന്റണി പീറ്റർ, ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഇൻസ്ട്രക്ടർ അഞ്ജു, നൂട്രീഷ്യൻ ഡീനാ ബാബു, പ്രഥമാദ്ധ്യാപിക എലിസബത്ത് ലിസി, അൽഫോൺസ ലിജി, ഇമാമുദ്ദീൻ, സ്കൂൾ പ്രധാന അദ്ധ്യാപിക സിസ്റ്റർ മേരി ജേസഫിൻ, ഹരികുമാർ, ജോസ് എന്നിവർ സംസാരിച്ചു. നൂൺ ഫീഡിംഗ് സൂപ്പർവൈസർ പി.കെ. റോസ് വിഷ് സ്വാഗതവും നൂൺമീൽ സൂപ്രണ്ട് മനു വി.കുറുപ്പ് നന്ദിയും പറഞ്ഞു. വിദ്യാഭ്യാസ ഉപഡയറക്ടർ കെ.ഐ. ലാൽ ക്യാഷ് അവാർഡുകൾ വിതരണം ചെയ്തു. മൽസരത്തിൽ എസ്. ബിനിത (കുണ്ടറ), ഷാഹിദാ ബീവി (പുനലൂർ), പി. പത്മകുമാരി (ചാത്തന്നൂർ) എന്നിവർ ആദ്യ മൂന്നു സ്ഥാനങ്ങൾ നേടി.