 
കൊല്ലം: സ്ക്വയറിന്റെ ആഭിമുഖ്യത്തിൽ നടന്ന ഗ്ലോബൽ ഡിജിറ്റൽ ഇന്ത്യ ഫെസ്റ്റിൽ കാരംകോട് വിമല സെൻട്രൽ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി എ.പി. അഭിനന്ദ് അവതരിപ്പിച്ച, ശബ്ദ സിഗ്നലുകൾക്ക് അനുസൃതമായി പ്രവർത്തിക്കുന്ന റോബോട്ട് പ്രത്യേക ശ്രദ്ധ നേടി. അഭിനന്ദിന്റെ പ്രോജക്ട് കണ്ട തൃശൂർ കളക്ടർ അതുൽ സാഗർ, നടക്കാൻ പോകുന്ന ഗ്ലോബൽ സ്റ്റാർട്ടപ്പ് മിഷനിൽ റോബോട്ടിനെ അവതരിപ്പിക്കാൻ ക്ഷണിക്കുകയും ചെയ്തു.