കൊല്ലം: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി രജിസ്ട്രേഷൻ ക്യാമ്പ് 7ന് കുന്നത്തൂർ ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ചിൽ നടക്കും. രജിസ്റ്റർ ചെയുന്ന ഉദ്യോഗാർഥികൾക്ക് അഭിമുഖങ്ങൾ നേരിടുന്നതിനുള്ള പരിശീലനം, ജോലി ലഭിക്കുന്നതിനാവശ്യമായ ആത്മവിശ്വാസം സ്വായത്തമാക്കാൻ പരിശീലനം തുടങ്ങിയവയും എംപ്ലോയബിലിറ്റി സെന്ററിയിൽ നടക്കുന്നുണ്ട്.
പ്ലസ് ടു കഴിഞ്ഞ 18 നും 35 നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾ രാവിലെ 10.30ന് ആധാർ കാർഡുമായി കുന്നത്തൂർ ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ചിൽ എത്തിച്ചേരണം. ഫോൺ: 0474 2740615, 8281359930.