east-
വിമല ഹൃദയ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ എസ്.പി.സി ടീം കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷൻ സന്ദർശിച്ചപ്പോൾ

കൊല്ലം: പൊലീസിന്റെ പ്രവർത്തനങ്ങൾ നേരിൽ കണ്ടു മനസിലാക്കാൻ വിമല ഹൃദയ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ എസ്.പി.സി ടീം കൊല്ലം ഈസ്റ്റ്‌ പോലീസ് സ്റ്റേഷൻ, കൺട്രോൾറൂം, വനിതാ സെൽ എന്നിവ സന്ദർശിച്ചു. സ്റ്റേഷൻ ഹൗസ് ഓഫീസർ അനിൽകുമാർ, എസ്.ഐ ഷബിനം എന്നിവർ കേഡറ്റുകൾക്ക് ക്ലാസെടുത്തു. വയർലെസ് സെറ്റ്, ലോക്കപ്പ്, കേസ് ഡയറികൾ, വിവിധ ആയുധങ്ങൾ എന്നിവ പരിചയപ്പെടുത്തി. പൊലീസ് ഓഫീസർമാരായ ബിജോയ്, റെജീന, സി.പി.ഒമാരായ പ്രമീള, കവിത എന്നിവർ നേതൃത്വം നൽകി.