കൊല്ലം: കൊല്ലം എസ്.എൻ കോളേജ് യൂണിയന്റെ ആഭിമുഖ്യത്തിൽ കേരളപ്പിറവിയുടെ ഭാഗമായി കോളേജിൽ നടന്ന എഥനിക് ഡേ പ്രിൻസിപ്പൽ പ്രൊഫ. ഡോ. എസ്.വി. മനോജ് ഉദ്ഘാടനം ചെയ്തു. കോളേജ് യൂണിയൻ ചെയർമാൻ എ.ജെ. ആദിത്യൻ അദ്ധ്യക്ഷനായി. കോളേജ് യൂണിയൻ സ്റ്റാഫ് അഡ്വൈസർ പി.ജെ. അർച്ചന സ്വാഗതവും ആർട്സ് ക്ലബ് സെക്രട്ടറി അശ്വതി ജെ.സജീവ് നന്ദിയും പറഞ്ഞു. മലയാളി മങ്ക, റാമ്പ് വാക്, സംഘനൃത്തം, സംഘഗാനം എന്നീ ഇനങ്ങളിൽ മത്സരങ്ങൾ സംഘടിപ്പിച്ചു.