photo
ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ മലയാളവും ഭരണ ഭാഷയും എന്ന വിഷയത്തിൽ നടത്തിയ സെമിനാർ പടിഞ്ഞാറെ കല്ലട പഞ്ചായത്ത് പ്രസിഡന്റ് ഡോ.സി.ഉണ്ണികൃഷ്ണൻ നയിക്കുന്നു

പോരുവഴി : ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് ഭാഷാദിനാഘോഷത്തിന്റെയും ഭരണഭാഷാ മലയാള വാരാഘോഷത്തിന്റെയും ഭാഗമായി ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വച്ച് മലയാളവും ഭരണഭാഷയും എന്ന വിഷയത്തിൽ സെമിനാർ നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുന്ദരേശൻ ഉദ്ഘാടനം ചെയ്തു. വെസ്റ്റ് കല്ലട ഗ്രാമപഞ്ചായത്ത് പ്രസിഡന്റും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റും സാഹിത്യകാരനുമായ ഡോ.സി.ഉണ്ണികൃഷ്ണൻ സെമിനാർ നയിച്ചു.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പുഷ്പകുമാരി അദ്ധ്യക്ഷയായി. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ വി.രതീഷ്, എസ്.ശ്രീജ, കെ.സനിൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ തുണ്ടിൽ നൗഷാദ്, വൈ.ഷാജഹാൻ, എൻ.പങ്കജാക്ഷൻ, രാജി.ആർ,രാജി രാമചന്ദ്രൻ, പി.ഗീതാകുമാരി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ചന്ദ്രബാബു, സാക്ഷരതാ പഠിതാക്കൾ, എം.പി.കെ.ബി.വൈ ഏജന്റുമാർ, ഘടക സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ, ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാർ എന്നിവർ പങ്കെടുത്തു.