photo
കല്ലുവാതുക്കൽ സമുദ്രതീരം മതേതര വയോജന കേന്ദ്രത്തിൽ സംഘടിപ്പിച്ച കേരളപ്പിറവി ആഘോഷം കവി ഇഞ്ചക്കാട് ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

ചാത്തന്നൂർ: കല്ലുവാതുക്കൽ സമുദ്രതീരം മതേതര വയോജന കേന്ദ്രത്തിൽ സംഘടിപ്പിച്ച കേരളപ്പിറവി ആഘോഷം കവി ഇഞ്ചക്കാട് ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സമുദ്രതീരം ചെയർമാൻ റുവൽസിംഗ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗം ബൈജു ലക്ഷ്മൺ, കോട്ടാത്തല ശ്രീകുമാർ, ശരത് ചന്ദ്രൻ പിള്ള, ഡോ.ആർ. ജയചന്ദ്രൻ, ശശിധരൻ പിള്ള, രഘുനാഥൻ മാമ്പള്ളി, സന്തോഷ് പാരിപ്പള്ളി, രാഖി എന്നിവർ സംസാരിച്ചു. സമുദ്രതീരത്തിന്റെ അഞ്ചാം പിറന്നാൾ കേക്ക് മുറിച്ചും മധുരം വിതരണം ചെയ്തും ആഘോഷിച്ചു. തുടർന്ന് വിലവൂർക്കോണം ശ്രീഭദ്ര നൃത്ത കളരിയിലെയും കടമ്പാട്ടുകോണം ടീം ശ്രീദുർഗയിലെയും പ്രവർത്തകർ തിരുവാതിരയും കൈകൊട്ടിക്കളിയുമായി കേരളപ്പിറവി ആഘോഷമാക്കി. സംഗീതവിരുന്നും ഉണ്ടായിരുന്നു.