al
അനിൽകുമാറും മകൾ അനഘയും

പുത്തൂർ: കുന്നത്തൂർ പാലത്തിൽ നിന്നും കല്ലടയാറ്റിൽ ചാടിയ വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തി അച്ഛനും മകളും. ശനിയാഴ്ച രാവിലെ 10ഓടെയാണ് സംഭവം.16 വയസ് തോന്നിക്കുന്ന കുന്നത്തൂർ സ്വദേശി​യായ പെൺകുട്ടിയാണ് പാലത്തിന്റെ മദ്ധ്യഭാഗത്തു നിന്ന് ചാടിയത്. നീന്തൽ വശമുള്ള പെൺകുട്ടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ബഹളം കേട്ടതിനെ തുടർന്ന് സമീപവാസിയായ കരിമ്പിൻപുഴ വടക്കേതിരുവാറ്റ വീട്ടിൽ അനിൽ കുമാറും (ബാബു) മകൾ ഡിഗ്രി വിദ്യാർത്ഥിനി അനഘയും ഓടടി​യെത്തി.തുടർന്ന് ബാബു ആറ്റിൽ ഇറങ്ങിയ ശേഷം മകളുടെ സഹായത്തോടെ, നീളമേറിയ മുള പെൺകുട്ടിക്ക് അരികിലേക്ക് ഇട്ടു കൊടുക്കുകയായിരുന്നു. മുളയിൽ പിടിച്ച് കിടന്ന കുട്ടിയെ പതി​യെ വലി​ച്ച് കരയിൽ എത്തിക്കുകയായിരുന്നു.അപ്പോഴേക്കും ശാസ്താംകോട്ടയിൽ നിന്ന് ഫയർഫോഴ്സും പുത്തൂർ പൊലീസും കുട്ടിയുടെ ബന്ധുക്കളും സ്ഥലത്തെത്തി​യി​രുന്നു. പിന്നീട് താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി.