photo
ദേശീയ സ്കോളർഷിപ്പ് പരീക്ഷ പരിശീലന പരിപാടിയുടെ ഭാഗമായുള്ള പുസ്തക വിതരണം സജീവ് മാമ്പറ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അജയകുമാർ, കെന്നഡി മെമ്മോറിയൽ സ്കൂൾ അദ്ധ്യാപകൻ മുനീർ,സൈലം , പരിശീലകൻ സാലിഹ്, അരുൺകുമാർ എന്നിവർ ചേർന്ന് നിർവഹിക്കുന്നു

കരുനാഗപ്പള്ളി: നിയോജക മണ്ഡലത്തിലെ എട്ടാം ക്ലാസ് പഠനം നടത്തുന്ന ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുട്ടികൾക്കായി ദേശീയ സ്കോളർഷിപ്പ് പരീക്ഷ പരിശീലനത്തിനായി സി.ആ‌ർ. മഹേഷ് എം.എൽ.എ രൂപം കൊടുത്ത കേ സ്മാർട്ട് പരിശീലന പരിപാടിയുടെ ഉദ്ഘാടനം സി.ആർ.മഹേഷ് എം.എൽ.എ ഓൺലൈനായി നിർവഹിച്ചു. സൈലം ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ചുകൊണ്ടാണ് പരിശീലനം നടപ്പാക്കുന്നത്. 300 ഓളം വിദ്യാർത്ഥികൾക്ക് പരിശീലനം നൽകും. പരിശീലന പരിപാടിയുടെ ഭാഗമായുള്ള പരിശീലന പുസ്തകം സൗജന്യമായി 300 കുട്ടികൾക്കും വിതരണം ചെയ്തു. പുസ്തക വിതരണം സജീവ് മാമ്പറ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അജയകുമാർ, കെന്നഡി മെമ്മോറിയൽ സ്കൂൾ അദ്ധ്യാപകൻ മുനീർ,സൈലം പരിശീലകൻ സാലിഹ്, അരുൺകുമാർ എന്നിവർ ചേർന്ന് നിർവഹിച്ചു. പുസ്തകം സൗജന്യമായി 300 കുട്ടികൾക്കും വിതരണം ചെയ്തു.