photo
കേരളപ്പിറവി ദിനത്തിൽ ജോൺ എഫ് കെന്നഡി മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികളെ നിറുത്തി കേരളത്തിന്റെ മാതൃക തീ‌ർത്തപ്പോൾ

കരുനാഗപ്പള്ളി :കേരളപ്പിറവി ദിനത്തിൽ സ്കൂൾ മുറ്റത്ത് കേരളത്തിന്റെ മാതൃക തീർത്ത് ജോൺ എഫ് കെന്നഡി മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾ. എൻ.സി.സി, സ്കൗട്ട് ആൻഡ് ഗൈഡ് , ജെ.ആർ.സി ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തിലാണ് കേരളത്തിന്റെ മാതൃക തയ്യാറാക്കിയത്. സ്കൂൾ ഗ്രൗണ്ടിൽ വരച്ച കേരള മാതൃകയിലേക്ക് കുട്ടികളെ നിറുത്തിയാണ് വലിയ മാതൃക തീർത്തത്. മാനേജർ മായാ ശ്രീകുമാർ , ഹെഡ്മാസ്റ്റർ മുർഷിദ് ചിങ്ങോലിൽ, പ്രിൻസിപ്പൽ എം.എസ്.ഷിബു, അഡ്മിനിസ്ട്രേറ്റർ ഗംഗാറാം കണ്ണമ്പള്ളിൽ, മീര സിറിൾ, സിനോ പി ബാബു,ശ്രീരാഗ് പതാരം, അൻസർ ചിറ്റുമൂല, ഷിഹാസ് ഇബ്രാഹിം, ഗോകുൽ, ശ്യാം കുമാർ , അക്ഷയ് ചന്ദ്രൻ, ഹാഫിസ് വെട്ടത്തേരിൽ, സജിത് പുളിമൂട്ടിൽ തുടങ്ങിയവർ നേതൃത്വം നൽകി.