al
അനുഷ്ക രവികുമാർ

പുത്തൂർ: ദേശീയ സബ് ജൂനിയർ ഫുട്ബാൾ മത്സരങ്ങളിൽ കേരളത്തെ പ്രതിനിധീകരിച്ച താരം സുമനസുകളുടെ സഹായം തേടുന്നു. കേരള സബ് ജൂനിയർ ഫുട്ബാൾ ടീമംഗവും കൈതക്കോട് എരുതനങ്ങാട് ഉപരിക്കുന്നത് വീട്ടിൽ രവികുമാറിന്റെയും വിനീതയുടെയും എക മകളും പവിത്വേശ്വരം കെ.എൻ.എൻ.എം.വി.എച്ച്.എസ്.എസിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയുമായി അനുഷ്ക രവികുമാറാണ് ഇടത് കാൽമുട്ടിന് പൊട്ടൽ സംഭവിച്ച് ചികിത്സ സഹായം തേടുന്നത്. കളിയിലൂടെ ഒരു ജീവിതം സ്വപ്‍നം കണ്ടുബാൾ തട്ടി തുടങ്ങിയ അനുഷ്ക കോഴിക്കോട് നടന്ന ഇന്റർ ഡിസ്ട്രിക്ട് ഫുട്ബാൾ ചാമ്പ്യൻഷിപ്പ് മത്സരത്തിൽ പങ്കെടുക്കുമ്പോഴാണ് മുട്ടിന് ഗുരുതരമായി പരിക്കേറ്റത്. എകദേശം 5 ലക്ഷം രൂപയോളം ചെലവ് വേണ്ടി വരുന്ന ശസ്ത്രക്രിയയാണ് ആശുപത്രി ആധികൃതർ നിർദ്ദേശിച്ചത്. കൈതകോട് പ്ലാമുക്ക് ജംഗ്ഷനിൽ ഒരു ചെറിയ ചായക്കട നടത്തുകയാണ് പഴയ ഫുട്ബാൾ കളിക്കാരൻ കൂടിയായ അച്ഛൻ രവികുമാറും അമ്മ വിനീതയും. കൂടാതെ മകളെ മത്സരങ്ങളിൽ പങ്കെടുപ്പിക്കാവാനും പരിശീലന ചെലവുകൾക്കുമായി കൂലിപ്പണിക്കും പോകും. കോലഞ്ചേരി എം.ഒ.എസ്.സി മെഡിക്കൽ കോളേജിൽ നവംബർ 6 ന് ശസ്ത്രക്രിയ തിരുമാനിച്ചിരിക്കുകയാണ്. എന്നാൽ ആവശ്യമായ തുക കണ്ടെത്താനാവാതെ വിഷമത്തിലാണ് ഈ കുടുംബം. ഇന്ത്യൻ ഫുടബാൾ ടീമിന്റെ ജെഴ്സി അണിയണമെന്നാണ് അനുഷ്കയുടെ ഏറ്റവും വലിയ അഗ്രഹം. അതിനായി സുമനസുകൾ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് അനുഷ്ക. എസ്.ബി.ഐ കുണ്ടറ ശാഖയിൽ അമ്മ വീനിതയുടെ പേരിൽ അക്കൗണ്ട് എടുത്തിട്ടുണ്ട്. അക്കൗണ്ട് നമ്പർ : 30788309199 ഗൂഗിൽപേ നമ്പർ: 9074679163 ഫോൺ: 9074679163.