appu
അപ്പു

കൊല്ലം: സാമൂഹ്യ മാദ്ധ്യമം വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച യുവാവ് പിടിയിൽ. ആയിരംതെങ്ങ് കന്നേൽപുതുവൽ വീട്ടിൽ അപ്പു(30) ആണ് ഓച്ചിറ പൊലീസിന്റെ പിടിയിലായത്. സാമൂഹ്യ മാദ്ധ്യമം വഴി പരിചയപ്പെട്ട യുവതിയുമായി സൗഹൃദം സ്ഥാപിച്ച ശേഷം ബന്ധുവീട്ടിലെത്തിച്ച് പീഡിപ്പിക്കുകയും നഗ്‌നദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു.

തുടർന്ന് ഈ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി നിരവധി തവണ യുവതിയെ പ്രതി പീഡനത്തിന് ഇരയാക്കി. തുടർന്ന് യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ ഓച്ചിറ പൊലീസ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. ഓച്ചിറ പൊലീസ് ഇൻസ്പെക്ടർ സുജാതൻപിള്ളയുടെ നേതൃത്വത്തിൽ എസ്.ഐ നിയാസ്, എസ്.സി.പി.ഒ അനു, സി.പി.ഒ മാരായ കനീഷ്, പ്രേംസൺ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.