photo
എസ്.എൻ.ഡി.പി യോഗം പുനലൂ‌ർ യൂണിയനിലെ ഇടമൺ കിഴക്ക് 854ാം നമ്പർ ശാഖയിലെ വിശേഷാൽ പൊതുയോഗം മുൻ യൂണിയൻ സെക്രട്ടറിയും മേഖല കൺവീനറുമായ എസ്.സദാനന്ദൻ ഉദ്ഘാടനം ചെയ്യുന്നു

പുനലൂർ: ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായി എസ്.എൻ.ഡി.പിയോഗം പുനലൂർ യൂണിയന്റെ നേതൃത്വത്തിൽ അടുത്ത മാസം 28ന് തെന്മലയിൽ നിന്ന് ആരംഭിക്കുന്ന ശിവഗിരി തീർത്ഥാടന പദയാത്ര വിജയിപ്പിക്കാനും ശാഖയുടെ നേതൃത്വത്തിൽ ഒരു കോടിയോളം രൂപ ചെലവഴിച്ച് പുനർ നിർമ്മാണം നടത്തി വരുന്ന ഇടമൺ ശ്രീഷൺമുഖ ക്ഷേത്രത്തിന്റെ പണികൾ എത്രയും വേഗം പൂർത്തിയാക്കാനും ഇടമൺ കിഴക്ക് 854ാം നമ്പർ ശാഖയുടെ വിശേഷാൽ പൊതുയോഗം തീരുമാനിച്ചു. കിഴക്കൻ മേഖല കൺവീനറും മുൻ യൂണിയൻ സെക്രട്ടറിയും യൂണിയൻ കൗൺസിലറുമായ എസ്.സദാനന്ദൻ പൊതുയോഗം ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് സ്റ്റാർസി രത്നാകരൻ അദ്ധ്യക്ഷനായി. വനിതാ സംഘം യൂണിയൻ സെക്രട്ടറി ഓമന പുഷ്പാംഗദൻ, ശ്രീനാരായണ പെൻഷണേഴ്സ് കൗൺസിൽ കേന്ദ്രസമിതി അംഗം ഇടമൺ ബാഹുലേയൻ, യൂണിയൻ പ്രതിനിധി ഡി.സുരേന്ദ്രൻ, മുൻ ശാഖ സെക്രട്ടറി വി.രഘുനാഥൻ,വനിതസംഘം ശാഖ സെക്രട്ടറി സെനി സുധീ‌ർ, പി.രവീന്ദ്രൻ, കുടുംബയോഗം കൺവീനർ സുധീർബാബു, എം.എസ്.സജീവ്, സുമൻ,പി.അനു, സുധീർ സോമരാജൻ, രതീഷ് തുടങ്ങിയവർ സംസാരിച്ചു. ശാഖ സെക്രട്ടറി എസ്.അജീഷ് സ്വാഗതവും ശാഖ വൈസ് പ്രസിഡന്റ് സുജാതൻ നന്ദിയും പറഞ്ഞു.