കൊല്ലം: സിറ്റിയിലെ ക്രിസ്തു രാജ് ഹയർ സെക്കൻഡറി സ്കൂളിലെ എസ്.പി.സി യൂണിറ്റിന്റെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷൻ ഐ.എസ്.എച്ച്.ഒ അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. കൗമാരക്കാരിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗം നിയന്ത്രിക്കുന്നതിൽ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ സേവനം നല്ല രീതിയിൽ പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കൊല്ലം സിറ്റി പൊലീസ് ഡി.സി.ആർ.സി കൗൺസിലർമാരായ ഡോ. പാർവ്വതി ജീവിത ശൈലി രോഗങ്ങൾ എങ്ങനെ പ്രതിരോധിക്കാമെന്നും ഡോ. ക്ലോഡറ്റ് ലാമ്പർട്ട് മെഡിറ്റേഷന്റെ ആവശ്യകതയെ കുറിച്ചും കേഡറ്റുകളെ ബോദ്ധ്യപ്പെടുത്തി. എസ്.ഐ ഗിൽസൺ ഫെർണാണ്ടസ്, എ.എൻ.ഒ വൈ.സാബു, ജില്ല ചൈൽഡ് ആൻഡ് പൊലീസ് കോ ഓർഡിനേറ്റർ ബിനു, കമ്മ്യൂണിറ്റി പൊലീസ് ഓഫീസർമാരായ പ്രവീൺ ജോസഫ്, ജോണി തുടങ്ങിയവർ സംസാരിച്ചു.