ns
കടപുഴയിൽ സാമൂഹ്യ വിരുദ്ധർ വാഴകൃഷി വെട്ടി നശിപ്പിച്ച നിലയിൽ

ശാസ്താംകോട്ട : പടിഞ്ഞാറേക്കല്ലട കടപുഴയിൽ രാത്രിയിൽ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം. യുവകർഷകന്റെ വാഴക്കൃഷി വെട്ടിനശിപ്പിച്ചു.പടിഞ്ഞാറേക്കല്ലട വലിയ പാടം ചന്ദ്രവിലാസത്തിൽ അജേഷ് കുമാറിന്റെ 30മൂട് വാഴ വെട്ടിനശിപ്പിച്ചു. ശനിയാഴ്ച്ച രാത്രിയിലാണ് സംഭവം. തോട്ടത്തിൽ കടവിന് സമീപം വിളവെടുപ്പിന് പാകമായി വരുന്ന ഏത്തവാഴയാണ് സാമൂഹ്യ വിരുദ്ധർ അരിഞ്ഞു തള്ളിയത്. വാഴക്കൃഷി പൂർണമായി വെട്ടി നശിപ്പിച്ച അവസ്ഥയിലാണ്. അജേഷ് കുമാർ ശാസ്താംകോട്ട പൊലീസിൽ പരാതി നൽകി. പടിഞ്ഞാറേക്കല്ലട ഗ്രാമപഞ്ചായത്തിലെ ഏറ്റവും മികച്ച യുവകർഷകനുള്ള അവാർഡ് നേടിയയാളാണ് അജേഷ്.