കൊല്ലം: കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്റൈൻ, കേരളപ്പിറവിദിനം ആഘോഷിച്ചു. ടൂബ്ലി കെ.പി.എ ആസ്ഥാനത്തു നടന്ന പരിപാടി പ്രസിഡന്റ് അനോജ് ഉദ്ഘാടനം ചെയ്തു. മാദ്ധ്യപ്രവർത്തകനും കൗൺസിലറുമായ പ്രദീപ് പുറവങ്കര മുഖ്യതിഥിയായി കേരളപ്പിറവി ദിന സന്ദേശം നൽകി. വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് അദ്ധ്യക്ഷനായി. സെക്രട്ടറിമാരായ അനിൽ കുമാർ, രജീഷ് പട്ടാഴി, അസി. ട്രഷറർ കൃഷ്ണകുമാർ, സ്ഥാപക പ്രസിഡന്റ് നിസാർ കൊല്ലം, ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ, സെക്രട്ടറി കിഷോർ കുമാർ, വൈസ് പ്രസിഡന്റ് വിനു ക്രിസ്റ്റി എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ സ്വാഗതവും ട്രഷറർ മനോജ് ജമാൽ നന്ദിയും പറഞ്ഞു.