 
കടയ്ക്കൽ: കിളിമരത്തുകാവിൽ ഷഷ്‌ടിപൂജ കൂപ്പൺ വിതരണം ആരംഭിച്ചു.വിതരണോദ്‌ഘാടനം കിളിമരത്തു കാവ് സബ് ഗ്രൂപ്പ് ഓഫീസർ എ.വി.ബിജേഷ് നിർവഹിച്ചു. ഷേത്രത്തിൽ സ്കന്ദ ഷഷ്ഠി മഹോത്സവത്തിന്റെ വൃതാരംഭം ശനിയാഴ്ച ആരംഭിച്ചു. വൃതാരംഭത്തിൽ പങ്കെടുക്കാൻ നൂറുകണക്കിന് ഭക്തരാണ് എത്തിയത്. 7ന് സ്കന്ദ ഷഷ്ഠി ദിവസം രാവിലെ 3ന് നട തുറപ്പ്, ചന്ദന ചാർത്ത് മഹാനിവേദ്യം, ക്ഷേത്രത്തിൽ തയ്യാറാക്കുന്ന 1008 പടച്ചോറുകൾ നേദിക്കുന്നതാണ് പ്രധാന ചടങ്ങ്. നേദിച്ച പടച്ചോറ് അന്നേദിവസം രാവിലെ 6മുതൽ ഭക്തർക്ക് പ്രസാദമായി ലഭിക്കും. സ്കന്ദ ഷഷ്ഠി പൂജയിൽ പങ്കെടുക്കുന്നതിനും പ്രസാദം ലഭിക്കുന്നതിനുമുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയതായി ദേവസ്വം എസ്.ജി.ഒയും ഉപദേശക സമിതി ഭാരവാഹികളും അറിയിച്ചു.