പോരുവഴി :കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ കുന്നത്തൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 3 ശതമാനം ക്ഷാമാശ്വാസത്തിന്റെ 40 മാസത്തെ കുടിശ്ശികയുടെ മുൻകാല പ്രാബല്യം നിഷേധിച്ച പിണറായി സർക്കാരിന്റെ നടപടിക്കെതിരെ ശാസ്താംകോട്ട ടൗണിൽ പ്രതിഷേധ പ്രകടനവും സബ് ട്രഷറിക്ക് മുന്നിൽ യോഗവും നടത്തി. അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം പ്രൊഫ. ചന്ദ്രശേഖരൻ പിള്ള ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് അർത്തിയിൽ അൻസാരി അദ്ധ്യക്ഷനായി. സെക്രട്ടറി ജയചന്ദ്രൻ പിള്ള, ജില്ലാ ഉപാദ്ധ്യക്ഷൻ എൻ.സോമൻപിള്ള, ജില്ല ഭാരവാഹികളായ എം.അബ്ദുൽ സമദ്, ആയിക്കുന്നം സുരേഷ്, മുഹമ്മദ് ഹനീഫ,ജോൺ മത്തായി, നേതാക്കളായ എസ്.എസ്.ഗീതബായി, ശൂരനാട് വാസു, ബാബു രാജൻ,അസൂറ ബീവി, ലീലമണി, സലിലകുമാരി, ശങ്കരപ്പിള്ള,രാധാകൃഷ്ണപിള്ള, മോഹനൻപിള്ള, എം.ഐ.നാസർ ഷാ, സന്തോഷ്‌കുമാർ,
പുത്തന്മഠം സുരേഷ്, ജോൺ പോൾ സ്റ്റഫ്, ദേവരാജൻ,പ്രൊ.എം.എ.സലിം,അശോകൻ മണ്റോ, സച്ചിദാനന്ദൻ നായർ, കക്കാക്കുന്ന് രാധാകൃഷ്ണൻ, രാജൻ പിള്ള എന്നിവർ സംസാരിച്ചു.