ചിതറ: കനത്ത മഴയിൽ പാറ ഉരുണ്ട് വീണ് വീട് തകർന്നു. മാങ്കോട് സൈഡുവാൾ മൂഴിയിൽ പുതുവൽ വിള പുത്തൻ വീട്ടിൽ ദീപുവിന്റെ വീടിന് സമീപം ഉണ്ടായിരുന്ന പാറയാണ് ഇന്നലെ വൈകിട്ടോടെ വീട്ടിലേക്ക് പതിച്ചത്. വീടിന്റെ ഹാൾ പൂ‌ർണമായും തകർന്നു. ദീപുവിന്റെ ഭാര്യാമാതാവും മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ശബ്ദം കേട്ടതോടെ അവ‌ർ വീടിന് പുറത്തേക്ക് ഓടിയതിനാൽ വൻ ദുരന്തം ഒഴിവായി.