കൊല്ലം: ഇരവിപുരം ബി​വറേജസ് ഷോപ്പി​ൽ നി​ന്ന് മദ്യം വാങ്ങുന്നതുമായി​ ബന്ധപ്പെട്ട തർക്കത്തി​നി​ടെ രണ്ട് പേർക്ക് കുത്തേറ്റു. വാളത്തുംഗൽ സ്വദേശികളായ ഷാജഹാൻ (46), സുമേഷ് (42) എന്നിവർക്കാണ് കുത്തേറ്റത്. ഇന്നലെ വൈകിട്ട് 5.30ന് ഷോപ്പി​ന് മുന്നിലായിരുന്നു സംഭവം. കഴുത്തിന് കുത്തേറ്റ ഷാജഹാനെ മേവറത്തെ സ്വകാര്യ ആശുപത്രിയിലും വയറ്റിൽ കുത്തേറ്റ സുമേഷിനെ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പ്രതിയെ തിരിച്ചറിഞ്ഞി​ട്ടി​ല്ല. ഇരവിപുരം പൊലീസ് കേസെടുത്തു.