കൊല്ലം: എ.ഡി.എം നവീൻ ബാബുവിന്റെ മരണം സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ സമൂഹിക നീതിഫോറം ജില്ലാ സമ്മേളനം രാഷ്ട്രപതി ഉൾപ്പെടെ ഉള്ളവർക്ക് നിവേദനം നൽകി. കൊല്ലം ഫൈൻ ആർട്സ് ഹാളിൽ നടന്ന യോഗം സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.പി. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി തഴവ സത്യൻ അദ്ധ്യക്ഷത വഹിച്ചു. എസ്. സുവർണകുമാർ, കണ്ടല്ലൂർ എ.ആർ.സുരേന്ദ്രൻ, അനിൽ പടിക്കൽ, സലിം അമ്പിത്തറ, ബി.ആർ. പ്രസാദ്, മങ്ങാട് ഉപേന്ദ്രൻ, അജിത ചാത്തന്നൂർ എന്നിവർ സംസാരിച്ചു.
അഡ്വ. അരവിന്ദ് ബാബു (പ്രസിഡന്റ്), മങ്ങാട് ഉപേന്ദ്രൻ, അജിത ചാത്തന്നൂർ (വൈസ് പ്രസിഡന്റുമാർ), ടി. മുരളീധരൻനായർ (സെക്രട്ടറി), മൃദുല അഞ്ചൽ (ട്രഷറർ) എന്നിവർ ഭാരവാഹികളായി പതിനൊന്നംഗ എക്സിക്യുട്ടീവ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു.